നെരോകയെ ഇന്ത്യൻ ആരോസ് സമനിലയിൽ തളച്ചു

- Advertisement -

ഐ ലീഗിൽ നെരോകയെ ഇന്ത്യൻ ആരോസ് സമനിലയിൽ തളച്ചു. ഇന്ന് നെരോകയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. കഴിഞ്ഞ മത്സരത്തൊൽ ട്രാവുവിനെതിരെ ഗോളടിച്ച് കൂട്ടിയ നെരോകയ്ക്ക് ഇന്ന് ഒരു ഗോൾ പോലും നേടാൻ ആയില്ല. ആരോസിന്റെ ഡിഫൻസ് ഇന്ന് മികച്ചു നിന്നു. ആരോസിന്റെ ഈ സീസണിലെ രണ്ടാം സമനിലയാണിത്. ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ് യുവനിര.

11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 8 പോയന്റ് മാത്രമെ ആരോസിന് ഉള്ളൂ. 12 മത്സരങ്ങളിൽ 12 പോയന്റുള്ള നെരോക ഇപ്പോൾ എട്ടാം സ്ഥാനത്താണ്. റിലഗേഷൻ ഭീഷണിയിൽ ആണ് ഇപ്പോഴും നെരോക ഉള്ളത്‌

Advertisement