മുഡ്ഡെ മൂസ ഇനി ഗോകുലം കേരളയുടെ ക്യാപ്റ്റൻ

ഗോകുലം കേരള എഫ് സിയെ പുതിയ സീസണിൽ മുഡ്ഡെ മൂസ നയിക്കും. കഴിഞ്ഞ സീസണിൽ ഗോകുലത്തെ നയിച്ചിരുന്ന സുശാന്ത് മാത്യുവും ഇർഷാദും ക്ലബ് വിട്ടതോടെയാണ് നായക സ്ഥാനം മൂസയെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി കളിച്ച വിദേശ താരങ്ങളിൽ ഇപ്പോഴും ടീമിനൊപ്പം ഉള്ളത് മൂസ മാത്രമാണ്‌.

ഡിഫൻസീവ് മിഡായും സെന്റർ ബാക്കായും ഗോകുലത്തിനായി ബൂട്ട് കെട്ടിയ മൂസ ഉഗാണ്ടൻ സ്വദേശിയാണ്. പുതിയ പരിശീലകന്റെ കീഴിൽ പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം എഫ് സി ഇപ്പോൾ ഗോവയിൽ AWES കപ്പിൽ പങ്കെടുക്കുകയാണ്‌‌

Previous articleകരുതിയിരിക്കുക, ഇനിയങ്ങോട്ട് ബാറ്റിംഗ് ദുഷ്കരം: ഗവാസ്കര്‍
Next articleകടക്കുമോ ഇന്ത്യ ഈ കടമ്പ? ജയിക്കുവാന്‍ 245 റണ്‍സ്