റിയൽ കാശ്മീരിനെ തോൽപ്പിച്ച് മോഹൻ ബഗാൻ രണ്ടാം സ്ഥാനത്ത്

- Advertisement -

റിയൽ കാശ്മീർ എഫ് സിക്ക് ഐലീഗിൽ വീണ്ടും തോൽവി. ഇന്ന് ശ്രീനഗറിൽ വെച്ച് നടന്ന മത്സരത്തിൽ മോഹൻ ബഗാനാണ് കാശ്മീരിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ വിജയം. 69ആം മിനുട്ടിൽ ഡിപാന്ത ഡികയാണ് വിജയ ഗോൾ നേടിയത്. ഹെൻറി കിസേകയുടെ പാസിൽ നിന്നായിരുന്നു ഡികയുടെ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ഡിക ഇരട്ട ഗോളുകൾ നേടിയിരുന്നു.

ജയത്തോടെ മോഹൻ ബഗാൻ ലീഗിൽ ഗോകുലത്തെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തി. നാലു മത്സരങ്ങളിൽ നിന്ന് 7 പോയന്റാണ് ബഗാനുള്ളത്. ഗോകുലത്തിനും 8 പോയന്റ് ഉണ്ട് എങ്കിലും ഗോൾ ഡിഫറൻസിൽ ബഗാൻ രണ്ടാമത് എത്തുകയായിരുന്നു. അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ട റിയൽ കാശ്മീർ എഫ് സി ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്താണ്.

Advertisement