മൊഹമ്മദൻസിനെ സമനിലയിൽ തളച്ച് നെരോക, ഗോകുലത്തിന് ആദ്യ ഘട്ടത്തിൽ ഒന്നാം സ്ഥാനം ഉറപ്പ്

ഐ ലീഗിലെ ഗോകുലത്തിന്റെ ആദ്യ ഘട്ടത്തിലെ ഒന്നാം സ്ഥാനം ഉറപ്പായി. ഇന്ന് മൊഹമ്മദൻസ് അവരുടെ ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തിൽ സമനിലയിൽ നെരോകയോട് പിരിഞ്ഞു. 1-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. ഇതോടെ ആദ്യ ഘട്ടത്തിൽ ഗോകുലം ഒന്നാമത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി.

ഇന്ന് ആദ്യ 12 മിനുട്ടുകളിൽ ആണ് രണ്ട് ഗോളുകളും പിറന്നത്. ഇന്ന് രണ്ടാം മിനുട്ടിൽ ഒരു ഹെഡറിലൂടെ മാർക്കസ് ജോസഫ് ആണ് മൊഹമ്മദൻസിന് ലീഡ് നൽകിയത്. ഇതിന് 13ആം മിനുട്ടിൽ തന്നെ നെരോക മറുപടി നല്ലി. മെൻഡി ആയിരുന്നു ഗോൾ നേടിയത്.

12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൊഹമംദൻസിന് 26 പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള ഗോകുലം 11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റിൽ നിൽക്കുന്നു. ഇനി ഒരു മത്സരം കൂടെ ഗോകുലത്തിന് ആദ്യ ഘട്ടത്തിൽ ബാക്കിയുണ്ട്. രണ്ടാം ഘട്ടത്തിൽ ആറ് മത്സരങ്ങൾ കൂടെ കളിക്കാനുണ്ട് കിരീടത്തിലേക്ക് എത്താൻ.