ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വിജയിച്ചു കൊണ്ട് മൊഹമ്മദൻസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഇന്ന് രാജസ്ഥാൻ യുണൈറ്റഡിനെ നേരിട്ട മുഹമ്മദൻസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ തന്നെ മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. 17ആം മിനുട്ടിൽ അസർ മാലികിന്റെ ഇടം കാലൻ ഷോട്ടിൽ ആണ് മൊഹമ്മദൻസ് ലീഡ് എടുത്തത്.
41ആം മിനുട്ടിൽ ക്യാപ്റ്റൻ സ്റ്റൊഹനോവിചിലൂടെ അവർ രണ്ടാം ഗോളും കണ്ടെത്തി. രാജസ്ഥാൻ ഡിഫൻസിലെ ഒരു പിഴവ് മുതലെടുത്തായിരുന്നു സ്റ്റൊഹനോവിചിന്റെ ഗോൾ. ഒമർ റാമോസിന്റെ ഫ്രീകിക്കിൽ രാജസ്ഥാൻ 70ആം മിനുട്ടിൽ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.
ഈ വിജയത്തോടെ മൊഹമ്മദൻസ് 9 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു.













