കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂർ വിജയം, ഒന്നാമതാകാൻ ബാസ്കോയുടെ ഫലം അറിയണം

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ സാറ്റ് തിരൂരിന് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പറപ്പൂർ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ തോൽപ്പിച്ചത്. ആദ്യ പകുതിയുടെ അവസാനം അർഷാദ് പി ആണ് സാറ്റ് തിരൂരിനായി ലീഡ് നേടിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിലെ മൊഹമ്മദ് തബ്സീറിന്റെ ഗോൾ സാറ്റിന്റെ ലീഡ് ഇരട്ടിയാക്കി.

അർഷാദ് ആണ് മാൻ ഓഫ് ദി മാച്ച് ആയത്. 10 മത്സരങ്ങളിൽ 23 പോയിന്റുമായി സാറ്റ് തിരൂർ ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. 21 പോയിന്റുള്ള ബാസ്കോ ഒതുക്കുങ്ങലിന്റെ എഫ് സി കേരളയുമായുള്ള മത്സരഫലം അനുസരിച്ചാകും സാറ്റിന്റെ ഒന്നാം സ്ഥാനം ഉറപ്പാവുക. സാറ്റും ബാസ്കോയും നേരത്തെ തന്നെ കെ പി എൽ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.
Img 20220406 Wa0066