നിലവിലെ ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് തങ്ങളുടെ മുഖ്യ പരിശീലകനായ പോൾ മുൺസ്റ്ററെ പുറത്താക്കി. ലീഗിലെ ദയനീയ പ്രകടനമാണ് പോളിനെ പുറത്താക്കാനുള്ള കാരണം. ലീഗിൽ അവസാന ഒമ്പതു മത്സരങ്ങളിൽ മിനേർവയ്ക്ക് ജയിക്കാൻ ആയിട്ടില്ല. ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് മിനേർവ നിൽക്കുന്നത്.
ടെക്നിക്കൽ ഡയറക്ടർ ആയി ഈ സീസൺ തുടക്കത്തിലാണ് അയർലണ്ട് മുൻ ഫുട്ബോൾ താരം പോൾ മുൺസ്റ്റർ മിനേർവയിൽ എത്തിയത്. ടെക്നിക്കൽ ഡയറക്ടറായാണ് എത്തിയത് എങ്കിലും ടീമിന്റെ പരിശീലക ചുമതല കൂടെ പോൾ ഏറ്റടുത്തു. സ്വീഡിഷ് ക്ലബായ ഒറേബ്രോയുടെ യൂത്ത് ടീമുകളുടെ പരിശീലകനായിരുന്നു മുമ്പ് പോൾ.
കഴിഞ്ഞ തവണത്തെ ടീമിൽ ഭൂരിഭാഗത്തെയും നഷ്ടപ്പെട്ടതിനാൽ ഇത്തവൺസ് ലീഗിൽ താളം കണ്ടെത്താൻ മിനേർവയ്ക്കായില്ല. റിലഗേഷൻ എന്ന നാണക്കേടിന്റെ ഭീഷണി കൂടെ ഉള്ളത് കൊണ്ടാണ് ഇപ്പോൾ മിനേർവ പരിശീലകനെ പുറത്താക്കിയത്. അസിസ്റ്റന്റ് പരിശീലകനായ സച്ചിൻ ആകും ഇനി ടീമിന്റെ ചുമതല.