ചെന്നൈ സിറ്റി – മിനേർവ മത്സരത്തിൽ ഒത്തുകളി ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണ ഐലീഗിലെ കിരീടം നിർണയിച്ച മത്സരമായ ചെന്നൈ സിറ്റി മിനേർവ പഞ്ചാബ് മത്സരത്തിൽ ഒത്തുകളി നടന്നിട്ടില്ല എന്ന് എ ഐ എഫ് എഫ്. അന്വേഷണത്തിൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മനസ്സികായി എന്ന് എ ഐ എഫ് എഫ് പറഞ്ഞു. മിനേർവ പഞ്ചാബും ചെന്നൈ സിറ്റിയും ഒത്തുകളിച്ചെന്നും മിനേർവ പരാജയം വഴങ്ങിക്കൊടുത്തതാണെന്നുമുള്ള ഈസ്റ്റ് ബംഗാൾ ആരാധകരുടെ ആരോപണങ്ങൾ ആയിരുന്നു ഇത്തരമൊരു അന്വേഷണത്തിൽ എത്തിച്ചത്. ഈസ്റ്റ് ബംഗാൾ ആരാധകരുടെ വാദങ്ങൾ ആ മത്സരത്തിന്റെ ചുമതലയുണ്ടായിരുന്ന മാച്ച കമ്മീഷണർ ബാലസുബ്രഹ്മണ്യം ആവർത്തിച്ചതോടെ ആയിരുന്നു എ ഐ എഫ് എഫ് അന്വേഷണം പ്രഖ്യാപിച്ചത്.

ബാലസുബ്രഹ്മണ്യം ഇത്തരം ഒരു ആരോപണം ഉന്നയിക്കാൻ വേണ്ടി പണം വാങ്ങി എന്ന് പറഞ്ഞ് മിനേർവ പഞ്ചാബ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ആരോപണം നേരിട്ട മത്സരത്തിൽ ചെന്നൈ സിറ്റി വിജയിച്ചില്ലായിരുന്നു എങ്കിൽ ഈസ്റ്റ് ബംഗാൾ കിരീടം നേടുമായിരുന്നു. തുടക്കത്തിൽ 1-0ന് മുന്നിൽ എത്തിയ മിനേർവ പഞ്ചാബ് രണ്ടാം പകുതിയിൽ പിറകോട്ട് പോവുകയും 3-1ന്റെ പരാജയം ഏറ്റു വാങ്ങുകയുമായിരുന്നു. മത്സരത്തിൽ ചെന്നൈ സിറ്റി സ്ട്രൈക്കർ മാൻസി പെനാൾട്ടി എടുക്കും മുമ്പ് ഏതു സൈഡിലേക്കാണ് കിക്ക് അടിക്കാൻ പോകുന്നത് എന്ന് ആംഗ്യം കാണിച്ചിരുന്നു. മിനേർവ ഗോൾകീപ്പർ ആ ദിശയിൽ ചാടാതെ മറുദിശയിൽ ചാടുകയും ചെയ്തു.

ഇതും ഒപ്പം മൂന്ന് വിദേശ താരങ്ങളെ സബ്ബായി വലിച്ചതും സംശയങ്ങൾ സൃഷ്ടിക്കുന്നു എന്നായിരുന്നു മാച്ച് കമ്മീഷണർ വിലയിരുത്തിയത്.