ഷില്ലോങ്ങിനേയും വീഴ്ത്തി മിനേർവ കുതിക്കുന്നു

- Advertisement -

ഐ ലീഗിൽ മിനേർവ പഞ്ചാബ് കുതിക്കുന്നു. ഇന്ന് നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ ഷില്ലോങ്ങിൽ ചെന്ന് വീഴ്ത്തിയതോടെ മിനേർവ പഞ്ചാബിന്റെ ഒന്നാം സ്ഥാനം മാറ്റമില്ലാതെ തുടരുമെന്ന് ഉറപ്പായി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് മിനേർവ പഞ്ചാബ് വിജയിച്ചത്.

രണ്ടാം പകുതിയിൽ ഒപൊകു ആണ് മിനേർവയുടെ വിജയ ഗോൾ നേടിയത്. വിജയിച്ചു എങ്കിലും മിനേർവയുടെ ഭൂട്ടാൻ സൂപ്പർ താരം ചെഞ്ചോയ്ക്ക് പരിക്ക് പറ്റിയത് വിജയത്തിന്റെ മാറ്റ് കുറച്ചു. ജയത്തോടെ 8 മത്സരങ്ങളിൽ നിന്ന് 19 പോയന്റായി. ഒരു മത്സരം അധികം കളിച്ച ഈസ്റ്റ് ബംഗാൾ 18 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ജനുവരി 27ന് നെറോകയുമായാണ് മിനേർവയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement