മുൻ ഇന്ത്യൻ താരം മെഹ്റാജുദ്ദീൻ വാദു റിയൽ കാശ്മീർ ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റു. ഡേവിഡ് റൊബേർട്സൺ പരിശീലക സ്ഥാനം ഒഴിയാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2017 മുതൽ റിയൽ കാശ്മീരിന്റെ പരിശീലകൻ ആയിരുന്നു ഡേവിഡ് റൊബേർട്സൺ. അദ്ദേഹത്തിന് കീഴിൽ വലിയ പ്രകടനങ്ങൾ നടത്താനും രണ്ട് തവണ ഐ എഫ് എ ഷീൽഡ് കിരീടം നേടാനും റിയൽ കാശ്മീരിനായിരുന്നു.
മെഹ്രാജുദ്ദീൻ വാദൂ കാശ്മീരിൽ നിന്ന് തന്നെ ഉള്ള പരിശീലകൻ ആണ്. അവസാന സുദേവ ഡെൽഹിക്ക് ഒപ്പം ആണ് അദ്ദേഹം പ്രവർത്തിച്ചത്. മുമ്പ് പൂനെ അക്കാദമിയിലും ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായും വാദൂ പ്രവർത്തിച്ചിട്ടുണ്ട്.
മുമ്പ് ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്ന താരമാണ് മെഹ്റാജുദ്ദീൻ വാദു. വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ താരമാണ്. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.