മാൻസിക്ക് ഹാട്രിക്ക്, ചെന്നൈ സിറ്റിയുടെ വൻ ജയത്തോടെ ഐലീഗിന് തുടക്കം

- Advertisement -

ഇന്ന് കോയമ്പത്തൂരിൽ ആരംഭിച്ച ഐലീഗ് സീസണിൽ ആദ്യ ജയം ചെന്നൈ സിറ്റിക്ക്. ഇന്ത്യൻ ആരോസിനെ നേരിട്ട ചെന്നൈ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ചെന്നൈ ഇത്ര വലിയ വിജയം സ്വന്തമാക്കിയത്. ചെന്നൈ സിറ്റിക്കായി മാൻസി ഇന്ന് ഹാട്രിക്ക് നേടി ഹീറോ ആയി.

കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ അമർജിതിന്റെ ഗോളിലൂടെ ആരോസ് മുന്നിൽ എത്തിയിരുന്നു. പക്ഷെ ചെന്നൈ ടീം ആരോസിന്റെ യുവ നിരയ്ക്ക് താങ്ങാവുന്നതിലും കരുത്തരായിരുന്നു. ആദ്യ പകുതിയിൽ മാൻസിയിലൂടെ സമനില പിടിച്ച ചെന്നൈ സിറ്റി രണ്ടാം പകുതിയിൽ ആരോസ് ഡിഫൻസിനെ തകർക്കുക തന്നെ ചെയ്തു‌. 49ആം മിനുട്ടിൽ 63ആം മിനുട്ടിൽ വീണ്ടും മാൻസി വല കുലുക്കി കൊണ്ട് ഹാട്രിക്ക് തികച്ചു.

സ്പാനിഷ് സ്ട്രൈക്കറായ മാൻസിയുടെ ഐലീഗിലെ ആദ്യ മത്സരമാണിത്. 74ആം മിനുട്ടിൽ റൊമാരിയോ ജെസുരാജ് നാലാം ഗോൾ കണ്ടെത്തി ചെന്നൈ സിറ്റിയുടെ മൂന്ന് പോയന്റ് ഉറപ്പിക്കുകയും ചെയ്തു.

Advertisement