പെഡ്രോ മാൻസിക്ക് ഇരട്ട ഗോൾ, ചർച്ചിലിന് വൻ പരാജയം, ഐ ലീഗ് കിരീട പോരാട്ടത്തിൽ ട്വിസ്റ്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിലെ കിരീട പോരാട്ടത്തിൽ വീണ്ടും ഒരു ട്വിസ്റ്റ്. ഒന്നാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഗോകുലം കേരളയുടെ കിരീട പ്രതീക്ഷ തിരികെയെത്തി. ഇന്ന് മൊഹമ്മദൻസ് ആണ് ചർച്ചിൽ ബ്രദേഴ്സിനെ തകർത്തത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരളയോടും ചർച്ചിൽ പരാജയപ്പെട്ടിരുന്നു.

ഇന്ന് പെഡ്രോ മാൻസിയുടെ ഇരട്ട ഗോളുകൾ ആണ് ചർച്ചിലിന്റെ കഥ കഴിച്ചത്. മാൻസിയെ കൂടാതെ ഹിറ മൊണ്ടാലും വാൻലാൽബിയ ചാങ്തെയും മൊഹമ്മദൻസിനായി ഗോൾ നേടി. ലുക ആണ് ചർച്ചിലിന്റെ ഏക ഗോൾ നേടിയത്. പരാജയപ്പെട്ടു എങ്കിലും 25 പോയിന്റുമായി ചർച്ചിൽ തന്നെയാണ് ഒന്നാമത്. രണ്ടാമതുള്ള ട്രാവുവിനും 25 പോയിന്റാണ്. ഗോകുലം 23 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇനി ആകെ രണ്ടു മത്സരങ്ങൾ ആണ് ലീഗിൽ അവശേഷിക്കുന്നത്.