ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ കോച്ചിങ് ക്ലാസ് നൽകി കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഗോകുലം കേരള എഫ് സി. കുട്ടികൾക്ക് വേണ്ടി ആദ്യമായാണ് ഒരു ഐ ലീഗ് ക്ലബ് ഓൺലൈൻ ക്ലാസുമായി വന്നിരിക്കുന്നത്. ഏപ്രിൽ 15നാണ് ഗോകുലം കേരള ഈ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. മുൻ കേരള താരം യു ശറഫലി ആണ് ഉദ്ഘാടകനായത്.
വിദേശ പരിശീലകരും ഗോകുലം ക്ലബിലെ പരിശീലകരും ചേർന്നാണ് ക്ലാസുകൾ നൽകുന്നത്. ആഴ്ചയിൽ ആറു ദിവസവും ഒരു മണിക്കൂർ വീതം കോച്ചിങ് ക്ലാസുകൾ ഉണ്ടാകും. ഗോകുലം പരിശീലകൻ വരേല, ഫിറ്റ്നെസ് ട്രെയിനർ ഗാർസിയ എന്നിവർക്കൊപ്പം ഇന്ത്യക്ക് പുറത്തുള്ള പരിശീലകരും കുട്ടികൾക്കായി ക്ലാസുകൾ എടുക്കുന്നുണ്ട്. അഡ്ലൈഡ് സിറ്റി പരിശീലകൻ മൈക്കിൾ മാട്രിഷ്യനി, എ എഫ് സി ലൈസൻ ഉള്ള ഇംഗ്ലീഷ് കോച്ചായ ജെയിംസ് മക്ലൂൺ,റയൽ മാഡ്രിഡ് ഫൗണ്ടേഷന്റെ ട്രെയിനർ ഡോ: ജോർജ്ജ് ലോപസ്, ഇറ്റാലിയൻ കോച്ച് സിമിയോണി എന്നിവരും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.
കോഴിന് തേരാൻ താല്പര്യമുള്ളവർ അപേക്ഷ നൽകേണ്ട ലിങ്ക്. https://www.gokulamkeralafc.com/gokulam-football-academy-online/.
കൂടുതൽ വിവരങ്ങൾക്ക്; 9074657243, 6282586633