കോമ്രോൺ ഇനി ട്രാവുവിൽ

Img 20201015 162955
- Advertisement -

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനൊപ്പം ഉണ്ടായിരുന്ന സ്ട്രൈക്കർ കോമ്രോൺ ഇനി ട്രാവുവിനു വേണ്ടി കളിക്കും. മോഹൻ ബഗാനോട് യാത്ര പറഞ്ഞ താരം ട്രാവുവിൽ ഒരു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. താജികിസ്താൻ ദേശീയ ടീമിന്റെ സ്ട്രൈക്കറാണ് കോമ്രോൺ. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ കിരീട ടീമിൽ ഉണ്ടായിരുന്നു. എന്നാൽ വലിയ സംഭാവനകൾ താരത്തിന് നൽകാൻ ആയിരുന്നില്ല.

24കാരനായ താരം താജികിസ്താൻ ക്ലബായ ഇസ്റ്റിക്ലോൾ, റെഗർ തടാസ് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്തിനായി 14 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഇപ്പോൾ ദേശീയ ടീമിന്റെ ക്യാമ്പിലാണ് ഉള്ളത്. ഈ മാസം അവസാനത്തോടെ താരം ഇന്ത്യയിൽ എത്തും.

Advertisement