“താനും ഒലെയുമായി ഒരു പ്രശ്നവും ഇല്ല” – ബ്രൂണൊ ഫെർണാണ്ടസ്

20201015 165657
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസും പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറും തമ്മിൽ ഡ്രസിങ് റൂമിൽ വെച്ച് വാക്കേറ്റം ഉണ്ടായെന്നും ഒലെയിൽ ഉള്ള വിശ്വാസം ബ്രൂണൊ ഫെർണാണ്ടസിന് നഷ്ടപ്പെട്ടു എന്നുമുള്ള വാർത്തകൾ പോർച്ചുഗീസ് താരം നിഷേധിച്ചു. തന്റെയോ തന്റെ സഹതാരങ്ങളുടെയോ പരിശീലകന്റെയോ പേര് വെറുതെ ക്ലബിനെതിരെ വാർത്ത എഴുതാൻ വേണ്ടി ഉപയോഗിക്കരിത് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ടീമിൽ യാതൊരു പ്രശ്നവും ഇല്ല. എല്ലവരും തമ്മിൽ നല്ല ബന്ധമാണ്. വിമർശനങ്ങൾക്ക് ഉള്ള ഉത്തരം എല്ലവർക്കും അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കാണാൻ ആകും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. സ്പർസിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 6-1 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിൽ രണ്ടാം പകുതിയിൽ ഡ്രസിംഗ് റൂമിൽ മോശം സംഭവങ്ങൾ നടന്നു എന്നും ഇതാണ് ബ്രൂണൊ ഫെർണാണ്ടസിനെ സബ് ചെയ്യാൻ കാരണം എന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

Advertisement