പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണി ഉള്ളതിനാൽ കൊൽക്കത്ത ഡെർബി മാറ്റിവെച്ചു. ഡിസംബർ 23നായിരുന്നു ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള ഐലീഗിലെ ഈ സീസണിലെ ആദ്യ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ബംഗാളിൽ വലിയ റാലികൾ ഉൾപ്പെടെ നടക്കുന്നതിനാൽ മത്സരം നടത്തുന്നത് ഉചിതമായിരിക്കില്ല എന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു.
മാറ്റിവെച്ച മത്സരം ഇനി ജനുവരി 19നാകും നടക്കുക. നേരത്തെ ഐ എസ് എല്ലിലും പ്രതിഷേധങ്ങൾ കാരണം മത്സരം മാറ്റിവെച്ചിരുന്നു. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടും മാറ്റുവെച്ചിരിക്കുകയാണ് ഇപ്പോൾ.