“എല്ലാ എൽ ക്ലാസികോയും കടുപ്പം തന്നെ” – വാൽവെർദെ

ഒരു എൽ ക്ലാസികോയും എളുപ്പമല്ല എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർദെ‌. ഇന്ന് എൽ ക്ലാസികോ നടക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വാല്വെർദെ ഈ കാര്യം പറഞ്ഞത്. ലീഗ് അവസാനിക്കുന്ന സമയത്ത് കിരീടം നേരത്തെ തന്നെ നേടിക്കഴിഞ്ഞിരിക്കുന്ന അവസരത്തിൽ നടക്കുന്ന എൽ ക്ലാസികോ മാത്രമെ സമ്മർദ്ദമില്ലാതെ നടക്കു എന്നും ബാഴ്സലോണ പരിശീലകൻ പറഞ്ഞു.

ഇന്ന് നടക്കുന്ന എൽ ക്ലാസികോയുടെ ഫലം ലീഗ് ആർക്കെന്ന് തീരുമാനിക്കില്ല എന്നും വാല്വെർദെ പറഞ്ഞു. സീസൺ ഇനിയും ഒരുപാട് ബാക്കിയുണ്ട് എന്നും അതുകൊണ്ട് തന്നെ ഈ ഒരു ഫലം സീസൺ തീരുമാനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബെൻസീമയെ പിടിച്ചു കെട്ടേണ്ടതുണ്ട് എന്നും വാല്വെർദെ പറഞ്ഞു‌. റയൽ മാഡ്രിഡിന് മികച്ച താരങ്ങൾ ഉണ്ട് എന്നും അതുകൊണ്ട് തന്നെ ആരെ സിദാൻ മിഡ്ഫീൽഡിൽ ഇറക്കും എന്ന് അറിയില്ല എന്നും വാല്വെർദെ പറഞ്ഞു.

Previous articleലോകകപ്പിന് ഇന്ത്യയുടെ ആസൂത്രണം പാളിയെന്ന് യുവരാജ് സിങ്
Next articleസുരക്ഷാ ഭീഷണി, കൊൽക്കത്ത ഡെർബി മാറ്റിവെച്ചു