ജംഷദ്പൂരിനെ തകർത്ത് ഓർടിസും ഗോവയും

20210114 213435
- Advertisement -

ഐ എസ് എല്ലിൽ എഫ് സി ഗോവ അവരുടെ അപരാജിത കുതിപ്പ് നാലാം മത്സരത്തിലേക്ക് ഉയർത്തി. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂരിനെ തകർത്ത് തരിപ്പണമാക്കാൻ ഗോവയ്ക്ക് ആയി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ഗോവ ഇന്ന് വിജയിച്ചത്. ഇരട്ട ഗോളുകളുമായി ഓർട്ടിസ് ആണ് ഇന്ന് ജംഷദ്പൂരിന്റെ കഥ കഴിച്ചത്. മത്സരത്തിന്റെ 19ആം മിനുട്ടിലാണ് ഓർട്ടിസ് തന്റെ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ രണ്ടാം ഗോളും താരം കണ്ടെത്തി. ബ്രണ്ടൺ ഫെർണാണ്ടിസിന്റെ പാസിൽ നിന്നായിരുന്നു ആ ഗോൾ. കളിയുടെ അവസാന നിമിഷം ഡിഫൻഡർ ഇവാൻ ഗോൺസാല്വസ് ഗോവയുടെ മൂന്നാം ഗോൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കി. ജംഷദ്പൂഫ് താരം അലക്സ് ലിമ കളിയുടെ അവസാന നിമിഷങ്ങളിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയിരുന്നു. ഈ ജയത്തോടെ ഗോവ 18 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.

Advertisement