കെങ്ക്രെക്ക് വീണ്ടും പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ കെങ്ക്രെയ്ക്ക് ഒരു പരാജയം കൂടെ. ഇന്ന് സുദേവയാണ് കെങ്ക്രയെ പരാജയപ്പെടുത്തിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായുരുന്നു സുദേവയുടെ വിജയം. കെങ്ക്രക്ക് ഇത് സീസണിലെ 10ആം പരാജയമാണ്. ഈ സീസണിൽ ഒരു വിജയം പോലും നേടാൻ കെങ്ക്രെക്ക് ആയില്ല. ഇന്ന് 13ആം മിനുട്ടിൽ ആയിരുന്നു. ശുഭോ പോൾ ആണ് ഒരു ക്ലോസ് റേഞ്ച് ഫിനിഷിലൂടെ സുദേവയ്ക്ക് വിജയം നൽകിയത്.

ഈ വിജയത്തോടെ സുദേവ 10 പോയിന്റുമായി ലീഗിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുകയാണ്. കെങ്ക്രെ അവസാന സ്ഥാനത്താണ്.