കസിം ഐദാര ഈസ്റ്റ് ബംഗാളിൽ തുടരും

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ മിഡ്ഫീൽഡിൽ തകർത്തു കളിച്ച സെനഗൽ താരം കസിം ഐദാര കൊൽക്കത്തൻ ക്ലബിൽ തന്നെ തുടരും. കസിം ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ എത്തിയ താരം 18 മത്സരങ്ങൾ ഐലീഗിൽ കളിച്ചിരുന്നു. ഒരു ഗോളും താരം നേടി.

ഈസ്റ്റ് ബംഗാൾ ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്യുന്നതിൽ പ്രധാന പങ്കു ഐദാരയ്ക്ക് ആയിരുന്നു. മിനേർവ പഞ്ചാബിൽ നിന്നായിരുന്നു കസിം ഈസ്റ്റ് ബംഗാളിൽ എത്തിയത്. മിനേർവ ഐലീഗ് ചാമ്പ്യന്മാരായ വർഷമായിരുന്നു അദ്ദേഹം മിനേർവയിൽ ഉണ്ടായിരുന്നത്. വെല്ലിംഗ്ടൺ യുണൈറ്റഡ്, പലോർമ തുടങ്ങിയ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.