കബീർ രക്ഷകനായി, ചെന്നൈ സിറ്റി വീണ്ടും ബഗാനെ പിടിച്ചു കെട്ടി

സബ്സ്റ്റിട്യൂട്ട് ആയി എത്തിയ യുവ ഗോൾ കീപ്പർ കബീർ രക്ഷകനായ മത്സരത്തിൽ ചെന്നൈ സിറ്റി മോഹൻ ബഗാനെ പിടിച്ചു കെട്ടി. കോയമ്പത്തൂരിൽ വെച്ച നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിലാണ് ചെന്നൈ മോഹൻ ബഗാനെ തളച്ചത്.

കളിയുടെ അവസാനം ബഗാനു ലഭിച്ച പെനാൾട്ടി കബീർ രക്ഷപ്പെടുത്തുക ആയിരുന്നു. കളിയുടെ രണ്ടാം പകുതിയിൽ പരിക്കേറ്റ ചെന്നൈയുടെ ഒന്നാം ഗോൾ കീപ്പർ പൊളിയാനെകിന് പകരക്കാരനായാണ് കബീർ കളത്തിൽ എത്തിയത്. പത്തുപേരുമായി കളിച്ചായിരുന്നു ചെന്നൈ സിറ്റി സമനില പിടിച്ചത്. റഫറിക്ക് ചുവപ്പ് കാർഡ് വിളിക്കുന്നതിൽ അബദ്ധം സംഭവിച്ചത് മത്സരത്തിന്റെ നിറം കെടുത്തി.

മലയാളി താരങ്ങളായ ആസിഫ് കെയും റിസ്വാൻ അലിയും ഇന്ന് ചെന്നൈ സിറ്റി ടീമിൽ എത്തിയതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. സമനിലയോടെ ഈസ്റ്റ് ബംഗാളിനെ മറികടക്കാനുള്ള സുവർണ്ണാവസരം ബഗാൻ നഷ്ടപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial