ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന് വിലക്ക്

Photo: goal.com

ഈസ്റ്റ് ബംഗാൾ താരം ജോബി ജസ്റ്റിന് വിലക്ക്. താത്കാലിക വിലക്കാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 3 ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ചേരുന്ന അന്ന് കൂടുതൽ ശിക്ഷ നടപടികൾ പ്രഖ്യാപിക്കും. ഐസാൾ താരം കരീമിനെ തുപ്പിയതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിന് വിലക്ക് ലഭിച്ചത്.

ഐസാൾ താരമായ കരീം ഓമോലാജക്കും വിലക്കുണ്ട്.  ഈസ്റ്റ് ബംഗാൾ താരം ബോർജ ഗോമസുമായി അടിയുണ്ടാക്കിയതിനാണ് കരീമിന് വിലക്ക്. ജോബി ജസ്റ്റിന് ചുരുങ്ങിയത് രണ്ടു മത്സരങ്ങളിൽ എങ്കിലും വിലക്ക് നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

അവസാന രണ്ടു മത്സരങ്ങളിൽ ചർച്ചിൽ ബ്രദർസിനെതിരെയും ഐസാളിനെതിരെയും സമനിലയിൽ കുടുങ്ങിയ ഈസ്റ്റ് ബംഗാളിന് ഐ ലീഗ് കിരീട പോരാട്ടത്തിൽ നിന്ന് ഏകദേശം പുറത്തായിരുന്നു. ഇതിനു പുറമെയാണ് ജസ്റ്റിന്റെ വിലക്ക്. ഒരു മത്സരം അധികം കളിച്ച  ചെന്നൈ സിറ്റി എഫ്.സിയെക്കാൾ ഏഴു പോയിന്റ് പിറകിലാണ് ഈസ്റ്റ് ബംഗാൾ.

Previous articleവിജയ വഴിയില്‍ തിരികെ എത്തി കേരളം, തകര്‍ത്തത് ഇര്‍ഫാന്‍ പത്താന്റെ ജമ്മു കാശ്മീരിനെ
Next articleമുസ്താഫിസുറിനെ മൂന്ന് മത്സരങ്ങളിലും കളിപ്പിക്കരുത്