“കേരളത്തിലെ ജനങ്ങളെ തനിക്ക് അറിയാം, അവർ ഫുട്ബോൾ സ്നേഹികൾ മാത്രം” – ഇഷ്ഫാഖ്

Newsroom

ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും കാശ്മീരി ഫുട്ബോളറുമായ ഇഷ്ഫാഖിന്റെ പ്രതികരണം. ഇന്നലെ കേരളത്തിലെ ഫുട്ബോൾ സ്നേഹികളെ മുഴുവൻ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ റിയൽ കാശ്മീർ അധികൃതർ തെറ്റായ വാർത്തകൾ പടച്ചു വിട്ടിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ വലിയ സംഭവമായി ആഘോഷിക്കേണ്ടതില്ല എന്ന് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.

കേരളത്തിൽ ജനങ്ങളെ തനിക്ക് അറിയാം. അവർക്ക് ഫുട്ബോളിനെ സ്നേഹിക്കാനെ അറിയുകയുള്ളൂ എന്നും ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു. താൻ മൂന്ന് വർഷം കേരളത്തിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ചതാണ് അവരുടെ സ്നേഹം തനിക്ക് അറിയാമെന്നും ഇഷ്ഫാഖ് പറഞ്ഞു.

ഇന്നലെ ട്രെയിനിങുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തിൽ റിയൽ കാശ്മീർ കോഴിക്കോട് സ്റ്റേഡിയത്തിൽ അതിക്രമിച്ചു കടക്കുകയും ഗോകുലം ഒഫീഷ്യൽസിനെതിരെ മോശം രീതിയിൽ പെരുമാറുകയുൻ ചെയ്തിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ നടത്തിയ ശേഷം ഗോകുലത്തെ പ്രതിക്കൂട്ടിലാക്കാനും റിയൽ കാശ്മീർ ശ്രമിച്ചു. ഗോകുലം റിയൽ കാശ്മീരിനെതിരെ എ ഐ എഫ് എഫിൽ പരാതി നൽകിയിട്ടുണ്ട്.