ചെന്നൈ സിറ്റിക്ക് അഭിനന്ദനങ്ങളുമായി ഫിഫ

Newsroom

ഇന്ത്യൻ ദേശീയ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ അഭിനന്ദിച്ച് ഫിഫ. കഴിഞ്ഞ ആഴ്ച ചെന്നൈ സിറ്റി ഐലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഫിഫാ പ്രസിഡന്റ് ഇൻഫന്റീനോ ഒരു ഔദ്യോഗിക കത്ത് മുഖേനയാണ് ചെന്നൈ സിറ്റിയെ അഭിനന്ദനങ്ങൾ അറിയിച്ചത്. ചെന്നൈയുടെ ആദ്യ ദേശീയ കിരീടത്തിൽ എല്ലാ അഭിനന്ദനങ്ങളും നേരുന്നു എന്ന് എ ഐ എഫ് എഫ് അറിയിച്ചു.

താരങ്ങൾക്കും സ്റ്റാഫുകൾക്കും പരിശീലകർക്കും തന്റെ അഭിനന്ദനങ്ങൾ ഇൻഫന്റീനോ അറിയിച്ചു. ടീമിന്റെ കഠിന പ്രയത്നത്തിന് ലഭിച്ച ഫലമാണ് ഇതെന്നും ഇൻഫന്റീനോ പറഞ്ഞു. ലീഗിന്റെ അവസാന ദിവസം മിനേർവ പഞ്ചാബിനെ പരാജയപ്പെടുത്തി ആയിരുന്നു ചെന്നൈ സിറ്റി കിരീടം ഉറപ്പിച്ചത്. ലീഗിൽ ചെന്നൈ സിറ്റിക്ക് ഒരു പോയന്റ് മാത്രം പിറകിൽ ഈസ്റ്റ് ബംഗാൾ ഫിനിഷ് ചെയ്തിരുന്നു.