കേരള പ്രീമിയർ ലീഗിൽ വിജയം തുടർന്ന് ഗോകുലം

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വീണ്ടും തകർപ്പൻ വിജയം. ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് ഗോകുലം തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഐ ലീഗിൽ കളിക്കുന്ന വിദേശ താരങ്ങളെ രംഗത്ത് ഇറക്കി ആയിരുന്നു ഗോകുലം ഇന്ന് ഇറങ്ങിയത്.

കളിയുടെ ആദ്യ 30 മിനുട്ടുകളിൽ തന്നെ ഗോകുലം രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 17ആം മിനുട്ടിൽ വിദേശ താരം സബായും 30ആം മിനുട്ടിൽ മായകണ്ണനും ആയിരുന്നു ഗോകുലത്തിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വിക്ടർ ഫിലിപ്പിലൂടെ ഒരു ഗോൾ എഫ് സി കേരള നടക്കി എങ്കിലും ഗോകുലത്തെ വിജയത്തിൽ നിന്ന് തടയാൻ അത് മതിയായിരുന്നില്ല. ഗോകുലം കേരള എഫ് സിയുടെ ലീഗിലെ മൂന്നാം വിജയമാണിത്. 9 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.

Previous articleചെന്നൈ സിറ്റിക്ക് അഭിനന്ദനങ്ങളുമായി ഫിഫ
Next articleഇത്തവണ റോയല്‍ ചലഞ്ചേഴ്സ് കന്നി കിരീടം നേടും, പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍