കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഐലീഗ് മത്സരങ്ങൾ റദ്ദാക്കാൻ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. ഐ ലീഗിൽ ഇനി നടക്കുന്ന ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തിയാൽ മതി എന്ന് ഇന്നലെ പറഞ്ഞിരുന്നു എങ്കിലും ഇന്ന് എ ഐ എഫ് എഫ് തീരുമാനം മാറ്റി. ഐ ലീഗ് മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന എല്ലാ മത്സരങ്ങളും തൽക്കാലത്തേക്ക റദ്ദാക്കി.
സെക്കൻഡ് ഡിവിഷൻ ഐ ലീഗ്, യൂത്ത് ലീഗ് എന്നിവയൊന്നും ഇനി നടക്കില്ല.
ഇതിനകം തന്നെ ഇന്ത്യൻ കായിക മന്ത്രാലയം പൊതുപരിപാടികളും കായിക മത്സരങ്ങളും മാറ്റിവെക്കാൻ നിർദേശം നൽകിയിരുന്നു. ഇന്നത്തെ ഐ എസ് എൽ മത്സരമാകും ഇന്ത്യൻ ഫുട്ബോളിൽ കൊറൊണ ഭീഷണി ഒഴിയുന്നതിന് മുന്നോടിയായി കളിക്കുന്ന അവസാന മത്സരം.