“ഐലീഗ് അടുത്ത സീസണിലും ഉണ്ടാകുമെന്ന് പ്രതീക്ഷ” – ഗോകുലം പരിശീലകൻ

- Advertisement -

ഐലീഗ് അടുത്ത സീസണിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്ന് ഗോകുലം കേരള എഫ് സിയുടെ പരിശീലകൻ ഗിഫ്റ്റ് റൈഖാൻ. നാളെ ലീഗിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇരിക്കുകയാണ് ഗോകുലം കേരള എഫ് സി. ഐലീഗിന്റെ അവസാന സീസൺ ആയിരിക്കും ഇതെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെ ആണ് ഐ ലീഗ് ഇനിയും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ റൈഖാൻ പങ്കുവെച്ചത്.

ഇത് ഐലീഗിന്റെ അവസാന സീസൺ ആയിരിക്കുമോ എൻ തനിക്ക് അറിയില്ല‌. തന്റെ കരിയറിൽ എപ്പോഴും ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട് പോകുന്നതാണ് കണ്ടിട്ടുള്ളത്. ഐലീഗും പുരോഗമിക്കുന്നതാണ് കണ്ടിട്ടുള്ളത്. അടുത്ത സീസണിലും അതാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നാളെ ഈസ്റ്റ് ബംഗാളിന് മത്സരം എളുപ്പമാക്കി കൊടുക്കില്ല എന്നും റൈഖാൻ പറഞ്ഞു.

ഇത്തവണ ആര് ലീഗ് കിരീടം നേടുമെന്ന് പ്രവചിക്കാൻ ആവില്ല. ചെന്നൈ സിറ്റിക്ക് മിനേർവയ്ക്ക് എതിരെയും വലിയ പോരാട്ടം നേരിടേണ്ടി വരും ഗിഫ്റ്റ് റൈഖാൻ പറഞ്ഞു.

Advertisement