വനിതാ ദിനത്തിൽ വനിതാ ടീം പ്രഖ്യാപിച്ച് ബെംഗളൂരു എഫ് സി

- Advertisement -

വനിതാ ദിനത്തിൽ ആരാധകർക്കായി ബെംഗളൂരു എഫ് സി ഒരുക്കിയ സമ്മാനം വലുത് തന്നെയാണ്. ബെംഗളൂരു എഫ് സി വനിതാ ടീം ആരംഭിക്കുന്നതായാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗിക ഹാൻഡിലിൽ ഒരു വീഡിയോ വഴിയാണ് ബെംഗളൂരു എഫ് സി തങ്ങളുടെ വനിതാ ടീമിനെ അനൗൺസ് ചെയ്തത്. ടീമിനെ കുറിച്ച് കൂടുതൽ വിവരങ്ങക്ക് ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഐ എസ് എൽ ക്ലബുകളിൽ വനിതാ ടീമുള്ള മൂന്നാമത്തെ ക്ലബായി ഇതോടെ ബെംഗളൂരു എഫ് സി മാറും. എഫ് സി ഗോവ, പൂനെ സിറ്റി എന്നീ ക്ലബുകൾക്ക് മാത്രമാണ് ഇപ്പോൾ വനിതാ ടീം ഉള്ളത്. ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്കും വനിതാ ടീമുണ്ട്. ബെംഗളൂരു എഫ് സിയുടെ വനിതാ ടീമിന്റെ അരങ്ങേറ്റം എന്നാണെന്നു വ്യക്തമല്ല. വരുന്ന വനിതാ ഐലീഗിൽ ബെംഗളൂരു എഫ് സിയുടെ വനിതാ ടീമും പങ്കെടുക്കും എന്നാണ് കരുതുന്നത്.

Advertisement