ഐലീഗ് സീസണിലെ ആദ്യ വിജയം മൊഹമ്മദൻസ് സ്വന്തമാക്കി. ഐ ലീഗിൽ ഇത്തവണ തിരികെയെത്തിയ മൊഹമ്മദൻസ് ആദ്യമായി ഐ എസ് എൽ കളിക്കുന്ന സുദേവ എഫ് സിയെ ആൺ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മൊഹമ്മദൻസിന്റെ വിജയം. സുദേവ നന്നായി കളിച്ചു എങ്കിലും കിട്ടിയ അവസരം മുതലെടുക്കാൻ ആയത് മൊഹമ്മദൻസിനാണ്. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ആണ് മൊഹമ്മദൻസിന്റെ ഗോൾ വന്നത്. യുവതാരം ഫൈസൽ അലി ആയിരുന്നു ഗോൾ സ്കോറർ. സെക്കൻഡ് ഡിവിഷൻ വിജയിച്ച് എത്തിയ മൊഹമ്മദൻസ് ഐ ലീഗ് കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.