ഗോകുലം കേരള എഫ് സി ഇറ്റാലിയൻ കോച്ച് ആയ വിൻസെൻസോ ആൽബർട്ടോ അന്നിസയെ അടുത്ത ഐ ലീഗ് സീസണിലേക്ക് നിയമിച്ചു. കഴിഞ്ഞ വർഷം കരീബീയൻ രാജ്യമായ ബെലീസേ സീനിയർ ടീം കോച്ച് ആയിരുന്നു.
മുപ്പത്തിയഞ്ചു വയസ്സുള്ള കോച്ച് ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാറ്റവ്യ, എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയർ ടീം കോച്ച് ആയി സേവനം അനുഷ്ടിച്ചുട്ടുണ്ട്. അർമീനിയൻ അണ്ടർ 19 ടീമിന്റെ കോച്ചും ആയിട്ട് പ്രവർത്തിച്ചിട്ടുണ്ട്.
കോച്ചിങ് തിരഞ്ഞെടുക്കുന്നത് മുമ്പ് വിൻസെൻസോ അന്നത്തെ ഇറ്റാലിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ വെനെസിയ എഫ് സി യുടെ മധ്യനിര കളിക്കാരൻ ആയിരിന്നു. മൂന്നു ക്ലബ്ബുകളിൽ കൂടി അദ്ദേഹം കളിച്ചിട്ടുണ്ട്.
വിൻസെൻസോ കോച്ചിങ് തുടങ്ങുന്നത് ഇറ്റാലിയൻ തേർഡ് ഡിവിഷൻ ക്ലബ്ബിൽ ആയ ആൻഡ്രിയ ബാറ്റ് യങ് എന്ന ക്ലബ്ബിൽ ആണ്. അവിടെ മുന്ന് കൊല്ലം അദ്ദേഹം പരിശീലകനായി. അതിനു ശേഷം ലാറ്റവ്യയ, എസ്റ്റോണിയ, ഘാന, അർമേനിയ, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളിലും പരിശീലകനായി പ്രവർത്തിച്ചു.
“ഗോകുലത്തിന്റെ കോച്ച് ആയി നിയമിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ് നല്ല ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. നല്ല പ്ലയെര്സ് ഉള്ള ടീം ആണ്. ഈ വര്ഷം ഐ ലീഗ് നേടുക ആണ് ലക്‌ഷ്യം,” കോച്ച് വിൻസെൻസോ പറഞ്ഞു.
“നല്ല അനുഭവ സമ്പത്തുള്ള കോച്ച് ആണ് വിൻസെൻസോ. ചെറുപ്പക്കാരനും വളരെ അധികം രാജ്യങ്ങളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിന് ഉണ്ട്. ഈ വർഷം ഇദ്ദേഹത്തിലൂടെ നമ്മുക്ക് കൂടുതൽ ട്രോഫികൾ നേടാൻ പറ്റുമെന്ന വിശ്വാസം ഉണ്ട്,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.