ഐ എസ് എല്ലും ഐ ലീഗും തമ്മിൽ മികവിന്റെയും നിലവാരത്തിന്റെയും കാര്യത്തിൽ വലിയ വ്യത്യാസം താൻ കാണുന്നില്ല എന്ന് ഗോകുലം കേരളയുടെ പരിശീലകൻ വിൻസെൻസോ ആൽബെർടോ. താൻ ഐ എസ് എൽ മത്സരങ്ങൾ കാണുന്നുണ്ട്. താൻ ഐ ലീഗ് ക്ലബുകളിൽ കാണുന്ന താരങ്ങളുടെ അതേ മികവ് മാത്രമെ ഐ എസ് എൽ കളിക്കുന്ന താരങ്ങൾക്കും ഉള്ളൂ. അദ്ദേഹം പറഞ്ഞു. ആകെ ഉള്ള വ്യത്യാസം ഐ എസ് എല്ലിന് കൂടുത ഫണ്ട് ഉണ്ട് എന്നത് കൊണ്ട് വലിയ വിദേശ താരങ്ങളെ എത്തിക്കാൻ കഴിയുന്നു എന്ന് മാത്രമാണ്. വിൻസെൻസോ പറഞ്ഞു.
ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ ഐ ലീഗും ഐ എസ് എല്ലും ഒരേ പോലെ ആണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും വിൻസെൻസോ പറഞ്ഞു. ഇത്തവണ ഐ ലീഗ് കിരീടം തന്നെയാണ് ഗോകുലം കേരള ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ മത്സരങ്ങളും ഐ എഫ് എ ഷീൽഡും ഒക്കെ ടീമിനെ നന്നായി അറിയാനും ടീമിന് നന്നായി ഒരുങ്ങാനും സഹായകമായി എന്നും അദ്ദേഹം പറഞ്ഞു.