ഹകീം സിയെച് ആഴ്സണലിന് എതിരെയും കളിക്കില്ല

Hakim Ziyech Injury Chelsea

ചെൽസിയുടെ മൊറോക്കൻ താരം സിയെച് പരിക്ക് മാറി എത്താൻ സമയം എടുക്കും. ലീഗിൽ മറ്റന്നാൾ നടക്കുന്ന ചെൽസിയുടെ ആഴ്സണലുമായുള്ള മത്സരത്തിൽ സിയെച് ഉണ്ടാകില്ല എന്ന് പരിശീലകൻ ലമ്പാർഡ് പറഞ്ഞു. പരിക്ക് ഭേദമായി എങ്കിലും പൂർണ്ണ ഫിറ്റ്നെസിലേക്ക് സിയെച് എത്തിയിട്ടില്ല. ഒരു ആഴ്ച കൂടെ സിയെചിന് സമയം വേണ്ടി വരും എന്നും ചെൽസി പരിശീലകൻ പറഞ്ഞു.

അവസാന ആഴ്ചകളിൽ പരിക്ക് കാരണം സിയെച് ചെൽസിക്ക് ഒപ്പം ഉണ്ടായിരുന്നില്ല. ചില്വെൽ, റീസ് ജെയിംസ് എന്നിവരും ആഴ്സണലിന് എതിരെ കളിക്കുന്നത് സംശയമാണ്. ഇപ്പോൾ ലീഗിൽ ആദ്യ നാലിൽ നിന്ന് പുറത്തായ ചെൽസി എത്രയും പെട്ടെന്ന് തിരികെ ആദ്യ നാലിൽ എത്താൻ ആകും ശ്രമിക്കുക. വൻ ട്രാൻസ്ഫറുകൾ നടത്തിയ ലമ്പാർഡിന് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം തന്നെയാണ് ലക്ഷ്യം.

Previous article“ഐ ലീഗിലെയും ഐ എസ് എല്ലിലെയും താരങ്ങളുടെ നിലവാരം ഒരുപോലെയാണ്”
Next article“മെസ്സി ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം” – ഒബ്ലക്