ഐ ലീഗിനായി മൂന്ന് ക്ലബുകൾ അപേക്ഷ സമർപ്പിച്ചു മൂന്ന് ക്ലബുകൾ

ഐ ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനായി മൂന്ന് ക്ലബുകൾ അപേക്ഷ സമർപ്പിച്ചു. ആകെ മൂന്ന് ടീമുകൾ മാത്രമെ ഇത്തവണ നേരിട്ട് പ്രവേശനത്തിനായുള്ള അപേക്ഷ ഫോം എ ഐ എഫ് എഫിൽ നിന്ന് വാങ്ങിയിരുന്നുള്ളൂ. ആ മൂന്ന് ക്ലബുകളും ഇപ്പോൾ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഡെൽഹി ക്ലബായ സുദേവ എഫ് സി, വിശാഖപട്ടണത്തിൽ നിന്നുള്ള ശ്രീനിധി ഫുട്ബോൾ ക്ലബ്, ഷില്ലോങിൽ നിന്നുള്ള റൈന്റിഹ് ക്ലബ് എന്നിവരാണ് അപേക്ഷ സമർപ്പിച്ചത്.

മോഹൻ ബഗാൻ അഒ ലീഗ് വിടുന്ന ഒഴിവിലേക്ക് ഒരു ക്ലബിന് മാത്രമെ നേരിട്ട് പ്രവേശനം ലഭിക്കുകയുള്ളൂ. അപേക്ഷകൾ പരിശോധിച്ച ശേഷം അടുത്ത മാസം ഈ വിഷയത്തിൽ എ ഐ എഫ് എഫ് തീരുമാനം എടുക്കും. ഈ സീസണിൽ നവംബറിൽ ലീഗ് ആരംഭിക്കാൻ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. നേരിട്ട് പ്രവേശനം ലഭിക്കുന്ന ക്ലബിന് ആദ്യ സീസണിൽ റിലഗേഷൻ നേരിടേണ്ടതില്ല.

Previous articleചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് സ്റ്റേഡിയം മാറില്ല
Next articleഐപിഎല്‍ ഇല്ലാതെ ഒരു ക്രിക്കറ്റ് കലണ്ടര്‍ അര്‍ത്ഥശൂന്യം – ജോണ്ടി റോഡ്സ്