ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് സ്റ്റേഡിയം മാറില്ല

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ബാക്കിയുള്ള പ്രീക്വാർട്ടർ മത്സരങ്ങൾ എവിടെ നടക്കുമെന്ന് തീരുമാനമായി. കൊറോണ വരും മുമ്പ് നിശ്ചയിച്ച സ്റ്റേഡിയങ്ങളിൽ ക്ലബുകളുടെ ഹോം ഗ്രൗണ്ടിൽ തന്നെ മത്സരം നടക്കും. നാലു മത്സരങ്ങൾ ആണ് ഇനി ബാക്കിയുള്ളത്. മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം മാഞ്ചസ്റ്ററിലും, യുവന്റസും ലിയോണും തമ്മിലുള്ള മത്സരം ടൂറിനിലും, ബയേണും ചെൽസിയും തമ്മിലുള്ള മത്സരം മ്യൂണിചിലും, ബാഴ്സലോണയും നാപോളിയും തമ്മിലുള്ള മത്സരം ബാഴ്സയിൽ വെച്ചും നടക്കും.

ഈ മത്സരങ്ങളുടെ ഒക്കെ ആദ്യ പാദം നേരത്തെ അവസാനിച്ചിരുന്നു. പ്രീക്വാർട്ടറിലെ ബാക്കി നാലു മത്സരങ്ങൾ കൊറോണ കാരണം കളി നിർത്തിവെക്കും മുമ്പ് തന്നെ നടന്നിരുന്നു. ക്വാർട്ടർ മത്സരങ്ങൾ ലിസ്ബണിൽ വെച്ച് നടക്കും എന്നും തീരുമാനമായി. ബെൻഫികയുടെയും സ്പോർടിംഗിന്റെയും ഗ്രൗണ്ടുകളിൽ വെച്ചാകും മത്സരം. ഓഗസ്റ്റ് 7നാണ് ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കുക.

Advertisement