ഗോകുലം പരിശീലകൻ വരേല ക്ലബ് വിട്ടു

- Advertisement -

ഗോകുലം കേരള എഫ് സി യെ അവസാന സീസണിൽ പരിശീലിപിച്ച സ്പാനിഷ് കോച്ച് സാന്റിയാഗോ വരേല ക്ലബ് വിട്ടു. വരേല ക്ലബ് വിട്ടത് ഗോകുലം കേരള എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗോകുലത്തെ രണ്ട് തവണ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് വരേല. 2017-18 സീസണിൽ ആദ്യമായി കേരളത്തിൽ എത്തിയപ്പോൾ ഗോകുലത്തെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിനായിരുന്നു.

ഈ കഴിഞ്ഞ സീസൺ തുടക്കത്തിലായിരുന്നു വരേലയുടെ രണ്ടാം വരവ്. അദ്ദേഹം ഗോകുലത്തിന് ചരിത്ര പ്രാധാന്യമുള്ള ഡ്യൂറണ്ട് കപ്പ് നേടിക്കൊടുത്ത് കൊണ്ടാണ് രണ്ടാം വരവ് ആഘോഷിച്ചത്. ബംഗ്ലാദേശിൽ നടന്ന ഷെയ്ക് കമാൽ കപ്പിൽ ഗോകുലത്തെ സെമി ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിനായി. ഐ ലീഗിലും ഈ സീസണിൽ ഗോകുലം കേരള മെച്ചപ്പെട്ട പ്രകടനങ്ങൾ വരേലയ്ക്ക് കീഴിൽ കാഴ്ചവെച്ചിരുന്നു. എന്നാൽ ലീഗ് പകുതിക്ക് നിർത്തേണ്ടി വന്നതിനാൽ അവിടെ വലിയ ലക്ഷ്യങ്ങൾ നേടാൻ ആയില്ല.

ഗോകുലത്തെ ഇനി ആരു നയിക്കും എന്ന് ഉടൻ അറിയിക്കും എന്ന് ഗോകുലം കേരള ക്ലബ് ഔദ്യോഗിക പത്ര കുറിപ്പിൽ വ്യക്തമാക്കി.

Advertisement