പ്രേഗ് ചലഞ്ചര്‍ ട്രോഫിയുടെ പ്രീക്വാര്‍ട്ടറില്‍ കടന്ന് സുമിത് നഗാല്‍

പ്രേഗ് ചലഞ്ചര്‍ ട്രോഫിയുടെ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യന്‍ താരം സുമിത് നഗാല്‍. ആദ്യ റൗണ്ടില്‍ ബൈ കിട്ടിയ താരം രണ്ടാം റൗണ്ടില്‍ ജേ ക്ലാര്‍ക്കിനെയാണ് പരാജയപ്പെടുത്തിയത്. 6-3, 5-7, 4-1 എന്ന നിലയില്‍ മത്സരം പുരോഗമിക്കുമ്പോള്‍ താരത്തിന്റെ എതിരാളി റിട്ടയര്‍ ചെയ്തതിനാലാണ് സുമിത് അടുത്ത റൗണ്ടിലേക്ക് കടന്നത്.

ആദ്യ സെറ്റ് അനായാസം ജയിച്ച താരത്തിന് രണ്ടാം സെറ്റ് 5-7ന് അടിയറവ് പറയേണ്ടി വന്നുവെങ്കിലും മൂന്നാം സെറ്റില്‍ ശക്തമായ ആധിപത്യം സുമിത് നഗാല്‍ സ്വന്തമാക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ വിജയം കരസ്ഥമാക്കുവാന്‍ സുമിതിന് സാധിച്ചാല്‍ താരത്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്റ്റാന്‍ വാവ്റിങ്കയെ നേരിടുവാനുള്ള അവസരം ലഭിച്ചേക്കും.