വിജയം തുടരാൻ ഗോകുലം നാളെ സുദേവയ്ക്ക് എതിരെ

Img 20210222 213855
- Advertisement -

കൊൽക്കത്ത, ഫെബ്രുവരി 22: ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ് സി സുദേവ ഡൽഹി എഫ് സിയെ ചൊവ്വാഴ്ച നേരിടും. കല്യാണി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൺ സ്പോർട്സിലും 24 ന്യൂസിലും തത്സമയം ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ച ഗോകുലം, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഒമ്പതു പോയിന്റുള്ള സുദേവ എഫ് സി എട്ടാം സ്ഥാനത്താണുള്ളത്.

“ടീം നല്ല അറ്റാക്കിങ് ഫുട്ബോൾ ആണ് കളിക്കുന്നത്. ലീഗിൽ ഇപ്പോൾ ഗോകുലമാണ് ഏറ്റവും കൂടുതൽ ഗോൾ അടിച്ചത്. ഇതേ രീതിയിൽ ആയിരിക്കും ഞങ്ങളുടെ അടുത്ത കളിയും,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അനീസ് പറഞ്ഞു.

ഗോകുലത്തിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത് ടീമിലെ ഒമ്പതു കളിക്കാർ ഇത് വരെ ഗോൾ സ്കോർ ചെയ്തിട്ടുണ്ടതാണ്. “ഞങ്ങൾ കൂടുതലും ടീം വർക്കിലാണ് ശ്രദ്ധിക്കുന്നത്. എനിക്ക് ഇനിയും കളിക്കാർ ഗോൾ സ്കോർ ചെയ്യണം എന്നുണ്ട്. മാത്രമല്ല എന്റെ ഡിഫെൻഡേർസും ഗോൾ സ്കോർ ചെയ്യണം എന്നാണ് എൻ്റെ ആഗ്രഹം,” കോച്ച് പറഞ്ഞു.

“കോച്ച് പുതിയ രീതിയിലുള്ള അറ്റാക്കിങ് ഫുട്ബോളാണ് കളിക്കുന്നത്. ഇത് ഞങ്ങള്ക്ക് പുതിയ അനുഭവമാണ്. ഐ ലീഗ് കിരീടമാണ് ഞങ്ങളുടെ ലക്‌ഷ്യം,” കഴിഞ്ഞ മത്സരത്തിൽ ഗോൾ അടിച്ച റൊണാൾഡ്‌ സിംഗ് പറഞ്ഞു.

വിജയിച്ചാൽ അടുത്ത റൗണ്ടിൽ ചാമ്പ്യൻഷിപ്പിന്നു വേണ്ടി കളിക്കാനുള്ള സാധ്യത കൂടും. അവസാന മത്സരം ചർച്ചിൽ ബ്രദേഴ്സിനോടാണ് ഗോകുലം കളിക്കുന്നത്. അതിനു മുന്നേ കഴിയുന്നത്ര പോയിന്റ് നേടുക എന്നതായിരിക്കും ടീമിന്റെ ലക്‌ഷ്യം.

Advertisement