വിജയം ഇല്ലാതെ വീണ്ടും ഗോകുലം കേരള എഫ് സി

- Advertisement -

ഐ ലീഗിൽ ഒരു മത്സരത്തിൽ കൂടെ ഗോകുലത്തിന് നിരാശ. ഇന്ന് ഐലീഗിൽ മിനേർവ പഞ്ചാബിനെ നേരിട്ട ഗോകുലം സമനില വഴങ്ങി. സ്വന്തം ഹോം ഗ്രൗണ്ടായ കോഴിക്കോട് വെച്ച് നടന്ന മത്സരം 1-1 എന്ന സ്കോറിനാണ് അവസാനിച്ചത്. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് ഗോകുലം കേരള വിജയിച്ചത്. ലീഗിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരവും ഗോകുലം നഷ്ടപ്പെടുത്തി.

ഇന്ന് മത്സരത്തിൽ ആദ്യ ലീഡ് എടുത്തത് മിനേർവ പഞ്ചാബ് ആയിരുന്നു. മത്സരത്തിന്റെ 34ആം മിനുട്ടിൽ ഡിക ആണ് മിനേർവയ്ക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പൊരുതി കളിച്ച ഗോകുലം 64ആം മിനുട്ടിൽ ആണ് സമനില ഗോൾ നേടിയത്. മധ്യനിര താരം ഗാർസിയ ആണ് വല കുലുക്കിയത്. 13 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 18 പോയന്റുമായി ലീഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ഗോകുലം ഉള്ളത്. 22 പോയന്റുള്ള പഞ്ചാബ് എഫ് സി ലീഗിൽ രണ്ടാമതാണ് ഉള്ളത്.

Advertisement