ലെവൻഡോസ്കി ഇല്ലെങ്കിലെന്താ, ഗോൾ മഴ പെയ്യിച്ച് ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിച്ച് ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത ആറ് ഗോളിനാണ് ബയേൺ മ്യൂണിക്ക് ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ ബയേണിന്റെ ബ്രസീലിയൻ സൂപ്പർ താരം കൗട്ടിനോ നേടിയപ്പോൾ സെർജ് ഗ്നാബ്രി, ജോഷ്വ കിമ്മിഷ്,സിർക്സീ, ലിയോൺ ഗോരെട്സ്ക എന്നിവർ ഗോളടിച്ചു.

എന്നാൽ ഈ മത്സരം ലോക‌മാധ്യമങ്ങളിൽ നിറഞ്ഞത് ബയേൺ ആരാധകരുടെ പ്രതിഷേധം കൊണ്ടാണ്. ഹോഫെൻഹെയിം പ്രസിഡന്റ് ഡെയ്റ്റ്മെർ ഹോപിനെ അപമാനിക്കുന്ന ബാനർ ബയേൺ ആരാധകർ ഉയർത്തിയതിനെ തുടർന്ന് കളി ഒന്നിലേറെ തവണ റഫറി നിർത്തി വെച്ചു. ഇതേ തുടർന്ന് ആരാധകരുമായി ബയേൺ കോച്ചും താരങ്ങളും മറ്റ് സ്റ്റാഫുകളും സംസാരിക്കുകയും ചെയ്തു. ആരാധകരുടെ ഈ ചെയ്തിയിൽ പ്രതിഷേധിച്ച് കളിയുടെ അവസാന മിനുട്ടുകൾ പന്ത് വെറുതേ കളിക്കളത്തിൽ പാസ് ചെയ്ത് താരങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു.

Advertisement