ലീഗിൽ ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് ഗോകുലം മൊഹമ്മദൻസിനു എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത, മാർച്ച് 24: ഐ ലീഗിൽ ഗോകുലം കേരള എഫ് സി സുപ്രധാന മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ നേരിടും. വെള്ളിയാഴ്ച രാത്രി 8 മണിക്ക് ‘നൈഹാട്ടി സ്റ്റേഡിയത്തിലാണ് കളി. 24 ന്യൂസിലും വൺ സ്പോർട്സ് ചാനലിലും കളി തത്സമയം ഉണ്ടായിരിക്കും.

നാളത്തെ മത്സരത്തിൽ വിജയിച്ചാൽ ഗോകുലത്തിനു ലീഗിൽ ഒന്നാമതെത്തും. ഗോകുലം ഇപ്പോൾ അഞ്ചു കളികളിൽ നിന്നും 1 3 പോയിന്റുമായി രണ്ടാം സ്ഥാനത്തതാണ്. അതേസമയം, മുഹമ്മദെന്സ് ആറു മത്സരത്തിൽ നിന്നും 1 5 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

ഇത് വരെ ഒരു മത്സരത്തിലും തോൽവി അറിയാതെയാണ് ഗോകുലത്തിന്റെ കുതിപ്പ്. ഏഴു ഗോളുകളുമായി സ്ലോവേനിയന് താരം ലൂക്ക ഗോകുലത്തിനു വേണ്ടി ഗോൾ പട്ടികയിൽ മുന്നിലാണ്. ജിതിൻ എം സ് മൂന്നു ഗോളുകളും, ജമൈക്കക്കാൻ താരം ജോർദാൻ ഫ്ലെച്ചർ രണ്ടു ഗോളുകളും ഇത് വരെ നേടിയിട്ടുണ്ട്.

15 ഗോളുകളോടെ ഗോകുലമാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം.

അതേസമയം, മുഹമ്മദൻസ് മുൻ ഗോകുലം താരം മാർക്കസ് ജോസെഫിന്റെ പിൻബലത്തിലാണ് ലീഗിൽ മുന്നേറുന്നത്. മാർക്കസ് ഇതുവരെ ഒമ്പതു ഗോളുകൾ നേടിയിട്ടുണ്ട്.

“വളരെ പ്രധാനപ്പെട്ട മത്സരമാണ് നാളത്തേത്. നമ്മുക്ക് ലീഗിൽ മുന്നിൽ വരുവാനുള്ള സുവർണാവസരമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നമ്മൾ 14 ഗോളുകളാണ് സ്കോർ ചെയ്തത്.” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.