കോഴിക്കോട്, ഒക്ടോബർ 8: ഗോകുലം കേരള എഫ് സി ഐ ലീഗ് തയാറെടുപ്പുകൾ ഓൺലൈനായി തുടങ്ങി.
ഗോകുലത്തിന്റെ പുതിയ ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസിന്റെ നേതൃത്തത്തിൽ ഗോകുലത്തിന്റെ ബ്രസീലിൽ നിന്നുള്ള ഫിറ്റ്നസ് കോച്ച് മിറാൻഡ ഗാർഷ്യ ആണ് ഓൺലൈൻ സെഷൻസ് നടത്തുന്നത്.
കോഴിക്കോട് വെച്ച് ഒക്ടോബര് മൂന്നാം വാരം മുതൽ ട്രെയിനിങ് ക്യാമ്പ് തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരിന്നു ഗോകുലം. എന്നാൽ കോവിഡ് രോഗവ്യാപനവും തുടർന്നുള്ള കർഫ്യൂ കാരണം ക്യാമ്പ് നീട്ടി നവംബര് ആദ്യ വാരത്തേക്കു നീട്ടി വെച്ചിരിക്കാണ്. ഇതേ തുടർന്നാണ് കളിക്കാരുടെ ഫിറ്റ്നസ് കൂട്ടുന്നതിന് വേണ്ടിയുള്ള ഓൺലൈൻ സെഷൻസ് ഗോകുലം തുടങ്ങിയത്.
“ഓരോ കളിക്കാരുമായി ഞാൻ പരിശീലനത്തിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. പലരും ലോക്ക്ഡൗൺ കാരണം പരിശീലനം ഇല്ലാതെ ഇരിക്കുവാണ്. ഓൺലൈൻ പരിശീലനത്തിലൂടെ അവരുടെ ആത്മവിശ്വാസവും അതോടൊപ്പം ശാരീരിക ക്ഷമതയും വീണ്ടെടുക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്,” ഗാർഷ്യ പറഞ്ഞു.
“ഓൺലൈൻ പരിശീലനത്തിനോട് എനിക്ക് വലിയ മതിപ്പു ഇല്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചു നമ്മൾ മാറേണ്ടതുണ്ട്. എത്രെയും പെട്ടെന്നു കോഴിക്കോട് വന്നിട്ടു ശരിക്കുമുള്ള പരിശീലനം തുടങ്ങാൻ ആണ് ആഗ്രഹം,” ഗോകുലം കോച്ച് വിൻസെൻസോ അന്നീസ് പറഞ്ഞു.
ഇപ്പോൾ സീനിയർ ടീം കളിക്കാർക്കാണ് പരിശീലനം ചെയുന്നത്. താമസിയാതെ തിരഞ്ഞെടുത്ത റിസേർവ് ടീം കളിക്കാരും ഓൺലൈൻ പരിശീലനത്തിൽ ചേരും.