ഗോകുലം ഇന്ന് ഇംഫാലിലേക്ക്, സ്ക്വാഡ് അറിയാം

ഐലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി ഗോകുലം കേരള എഫ് സി ഇന്ന് ഇംഫാലിലേക്ക് യാത്രയാകും. 31ആം തീയതി നെരോക്ക എഫ് സിക്ക് എതിരെയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം. ഇന്നലെ മോഹൻ ബഗാനെതിരെ മികച്ച രീതിയിൽ സീസൺ തുടങ്ങിയ ഗോകുലം നെരോകയ്ക്കെതിരെ തങ്ങളുടെ ലീഗിലെ ആദ്യ ജയം നേടാമെന്ന പ്രതീക്ഷയിലാണ് പോകുന്നത്. നെരോക ഇന്നലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിരുന്നു.

19 അംഗ സ്ക്വാഡാണ് ഇംഫാലിലേക്ക് പോകുന്നത്. ഇന്നലെ ടീം സ്ക്വാഡിൽ ഉണ്ടായിരുന്ന എല്ലാവരും ഇംഫാലിലേക്ക് യാത്ര ചെയ്യും. ഒപ്പം യുവ ഫോർവേഡ്വോഡോയും സ്ക്വാഡിനൊപ്പം ഉണ്ട്.

സ്ക്വാഡ്:

1- Arnab Das
2- Shibin Raj
3- Fabricio
4- Addo
5- Deepak
6- Abishek
7- Muirang
8- Monotosh
9- Musa
10- Rashid
11- Arjun
12- Castro
13- Gani
14- Suhair
15- Rajesh
16- Pritam
17- Bodo
18- German
19-Salman