ഗോകുലം കേരള മെർച്ചൻഡൈസ് സെന്റർ പ്രവർത്തനം ആരംഭിച്ചു

Newsroom

Img 20220213 Wa0004
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ഫെബ്രുവരി 13: ഗോകുലം കേരള എഫ് സി ഒഫീഷ്യൽ മെർച്ചൻഡൈസ്‌ സെന്റർ കോഴിക്കോട് ഗോകുലം ഷോപ്പിംഗ് മാളിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ്ബിനും ഒഫീഷ്യൽ മെർച്ചൻഡൈസ്‌ ഷോപ്പ് നിലവിൽ ഇല്ല എന്നത് ഗോകുലത്തിനെ വ്യത്യസ്തമാക്കുന്നു.

ഫെബ്രുവരി 12 നു ഗോകുലം ഷോപ്പിംഗ് മാളിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ നാട മുറിച്ചു ഷോപ് ഉൽഘാടനം നിർവഹിച്ചു. ഉത്ഘാടനത്തിന്റെ ഭാഗമായി, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഐ എം വിജയൻ, യു ഷറഫലി, ഫുട്ബോൾ കോച്ച് ബിനോ ജോർജ്, എന്നിവർക്ക് ഫലകം നൽകി ആദരിച്ചു.

Img 20220213 Wa0008

“ഇന്ത്യയിലെ തന്നെ മികച്ച ഒരു ക്ലബ്ബായി മാറുവാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ ഗോകുലത്തിനു സാധിച്ചു. ഗോകുലം ക്ലബ്ബിന്റെ വിജയത്തോടപ്പം തുടരുന്ന ഇത്തരം സംരംഭങ്ങൾക് എല്ലാ വിധ ആശംസകളും നേരുന്നു,” ഐ എം വിജയൻ പറഞ്ഞു.

ഗോകുലം കേരള എഫ് സിയുടെ ചരിത്രപ്രധാന നിമിഷങ്ങൾ അടുത്തറിയുവാനും, മനസിലാക്കാനും സന്ദർശകർക്ക് മനസിലാക്കുവാൻ ഉതകുന്ന രീതിയിലാണ് മെർച്ചൻഡൈസ്‌ സെന്റർ ഒരുക്കിയിരിക്കുന്നത്.
ക്ലബ്ബിന്റെ ജേഴ്‌സി, ടി ഷർട്ട്, ക്യാപ്, ഫുട്ബോൾ, ബൂട്ട് എന്നിവ ഷോപ്പിൽ ലഭ്യമാണ്. ക്ലബ് പ്രസിഡന്റ് വി സി പ്രവീൺ, ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌, കൗൺിസിലർ റിനീഷ്, ആർക്കിടെക്ട് എ കെ പ്രശാന്ത് എന്നിവർ ചടങ്ങിൽ സന്നിദ്ധരായിരിന്നു.
Img 20220213 Wa0006