മൻദീപ് സിംഗിനെ ടീമിലെത്തിച്ച് ഡെൽഹി ക്യാപിറ്റൽസ്. ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് മൻദീപിനെ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ലക്നൗ സൂപ്പർ ജയന്റ്സുമായി ലേലപോരാട്ടത്തിന് അവസാനമാണ് ഡെൽഹി താരത്തെ സ്വന്തമാക്കിയത്. 50 ലക്ഷത്തിന്റെ ബേസ് പ്രൈസായിരുന്നു താരത്തുന്റേത്. പഞ്ചാബ് കീംഗ്സിന് വേണ്ടിയും ആർസിബിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.