ഗോകുലത്തിന്റെ ഐ ലീഗ് മത്സരങ്ങൾ മലയാളം ടെലിവിഷനിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളയുടെ ഐ ലീഗ് മത്സരങ്ങൾ മലയാളത്തിൽ ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്യും. ആദ്യമായിട്ടാണ് മലയാളം ടെലിവിഷനിൽ ഐ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. സ്റ്റാർ സ്പോർട്സ് എല്ലാ മത്സരങ്ങളും ടെലിവിഷനിൽ കാണിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫ്ലവർസ് ടീവിയിൽ മത്സരം കാണിക്കുമെന്ന് ഗോകുലം പ്രഖ്യാപിച്ചത്. വെറും 50 ഐ ലീഗ് മത്സരങ്ങൾ മാത്രമാണ് സ്റ്റാർ സ്പോർട്സ് ഈ സീസണിൽ ലൈവ് ആയി കാണിക്കുക.

ഗോകുലം തന്നെയാണ് ഫ്ലവർസ് ടിവിയിൽ മത്സരം സംപ്രേഷണം ചെയ്യുന്നതിനെ പറ്റി പ്രഖ്യാപിച്ചത്. ഒക്ടോബർ 27ന് വൈകിട്ട് അഞ്ചമണിക്കാണ് ഗോകുല കേരളയുടെ ആദ്യ ഐ ലീഗ് മത്സരം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് മോഹൻ ബഗാനെതിരെയാണ് ഗോകുലത്തിന്റെ  മത്സരം.