ഗോകുലത്തിന് പഞ്ചാബിൽ പരാജയം

- Advertisement -

ഗോകുലം കേരള എഫ് സിയുടെ ഐലീഗ് സീസൺ അവർ പ്രതീക്ഷിച്ചതു പോലെയല്ല പോകുന്നത്. കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇന്ന് പഞ്ചാബിൽ ഇറങ്ങിയ ഗോകുലം വലിയ പരാജയം തന്നെ നേരിട്ടു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പഞ്ചാബ് എഫ് സി ഇന്ന് ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ ബി ഡി എസ് ജൂനിയറിലൂടെ ആയിരുന്നു മിനേർവ ലീഡ് എടുത്തത്. 52ആം മിനുട്ടിൽ കിസേകയുടെ ഗോളിലൂടെ തിരിച്ചടിക്കാൻ ഗോകുലത്തിനായി. മാർകസിന്റെ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു കിസേകയുടെ ഗോൾ. പക്ഷെ അതിനു ശേഷം ഗോകുലം കേരള എഫ് സി കളി കൈവിട്ടു. 64ആം മുനുട്ടിലും 90ആം മിനുട്ടിലും ഡിക നേടിയ ഗോളുകൾ ഗോകുലത്തിന് പരാജയം സമ്മാനിക്കുകയും ചെയ്തു.

ഈ ജയത്തോടെ മിനേർവ പഞ്ചാബ് 14 പോയന്റുമായി ലീഗിൽ രണ്ടാമത് തുടരുകയാണ്‌. ഗോകുലത്തിന് 10 പോയന്റാണ് ഉള്ളത്.

Advertisement