ഗോകുലത്തിനായി ഗോളടിക്കാൻ ഒരു വിദേശ താരം കൂടെ

- Advertisement -

ഗോകുലം കേരള എഫ് സി അവരുടെ അറ്റാക്കിംഗ് ശക്തമാക്കുന്നു. ഒരു വിദേശ സ്ട്രൈക്കറെ കൂടെ ഗോകുലം സൈൻ ചെയ്തു. റുവാണ്ട ദേശീയ താരമായ കിപ്സൺ ആണ് ഗോകുലം കേരള എഫ് സിയുമായി കരാർ ഒപ്പിവെച്ചത്. ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് താരം ഇപ്പോൾ ഒപ്പുവെച്ചിരുക്കുന്നത്. മറ്റന്നാൾ നടക്കുന്ന ചെന്നൈ സിറ്റിക്ക് എതിരായ മത്സരത്തിൽ കിപ്സൺ അരങ്ങേറ്റം നടത്തും.

കംഡോഡിയ ടീമായ നാഗ വേൾഡിലായിരുന്നു കിപ്സൺ അവസാനമായി കളിച്ചത്. മലേഷ്യൻ ടീമായ യി കെ എമിലും കളിച്ചിട്ടുണ്ട്. റുവാണ്ട ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് കിപ്സൺ‌. ഹെൻറി കിസേക, മാർക്കസ് എന്ന് തുടങ്ങി ഇപ്പോൾ തന്നെ കരുത്തുറ്റ അറ്റാക്ക് ഗോകുകത്തിന് ഉണ്ട്. കിപ്സൺ കൂടെ എത്തുന്നതോടെ വിജയവഴിയിലേക്ക് മടങ്ങിയെത്താൻ ഗോകുലത്തിന് ആകും എന്നാണ് ഗോകുലത്തിന്റെ ആരാധകർ കരുതുന്നത്.

Advertisement