കിരീട പ്രതീക്ഷ നിലനിർത്താൻ ഗോകുലം കേരള മൊഹമ്മദൻസിന് എതിരെ

Img 20210320 192308
- Advertisement -

കൊൽക്കത്ത, മാർച്ച് 20 : ഐ ലീഗിൽ നിർണായക മത്സരത്തിൽ ഗോകുലം കേരള എഫ് സി മുഹമ്മദൻസിനെ നേരിടും. ഞായറാഴ്ച കല്യാണി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്കാണ് മത്സരം. കളി വൺ സ്പോർട്സ് ചാനലിൽ തത്സമയം ഉണ്ടായിരിക്കും.

കഴിഞ്ഞ മത്സരത്തിൽ റിയൽ കാശ്മീരുമായിട്ടുള്ള മത്സരം സമനില ആയതിനാൽ രണ്ടാം സ്ഥാനത്തു എത്തിയ ഗോകുലത്തിനു അവസാന രണ്ടു മത്സരങ്ങൾ വിജയം നേടിയാൽ കിരീട സാധ്യത നിലനിർത്താം. രണ്ടു കളികൾ ഭാക്കി നിൽക്കേ ഗോകുലവും ആദ്യ രണ്ടു സ്ഥാനക്കാരും തമ്മിൽ രണ്ടു പോയിന്റ് വിത്യാസം മാത്രമാണുള്ളത്.

ചർച്ചിലിനെ ഒന്നിന് എതിരെ നാല് ഗോളുകൾക് തോൽപിച്ച മുഹമ്മദൻസ്, വളരെ നല്ല ആത്മവിശ്വാസത്തിലാണ്. കൊൽക്കത്ത ടീമിന്റെ സ്പാനിഷ് സ്‌ട്രൈക്കർ പെഡ്രോ മാൻസി നല്ല പ്രകടനമാണ് ഇത് വരെ കാഴ്ചവെച്ചത്.

അതേസമയം, ഗോകുലം പ്രതീക്ഷ അർപ്പിക്കുന്നത് മുന്നേറ്റ നിരയിലാണ്. ഇത് വരെ ലീഗിൽ ഏറ്റവും അധികം ഗോളുകൾ (25 ) നേടിയ ടീമാണ് ഗോകുലം. ആദ്യ കളികളിൽ പ്രതിരോധത്തിലെ പാളിച്ചകളും ഗോകുലം തിരുത്തിയിരിന്നു. പ്രതിരോധത്തിൽ ഘാന താരം അവാലിന്റെ പ്രകടനം മികച്ചതായി തുടരുമ്പോൾ, മധ്യനിരയിൽ അഫ്ഘാൻ താരം ഷെരീഫ് നല്ല ഫോമിലാണ്.

കൂടാതെ ഇന്ത്യൻ താരങ്ങളായ എമിൽ ബെന്നി, നവോച്ച സിംഗ്, ദീപക് ദേവരാണി, വിൻസി ബാരെറ്റോ, റൊണാൾഡ്‌ സിംഗ് എന്നിവരും സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എട്ടു ഗോളുകൾ അടിച്ച ഡെന്നിസും വളരെ നല്ല ഫോമിലാണുള്ളത്.

“നാളത്തെ മത്സരങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ്. നാളത്തെ മത്സരങ്ങൾ ആയിരിക്കും ചാംപ്യൻഷിപ് ആര് ജയിക്കുമെന്നത് തീരുമാനിക്കുന്നത്. ഞങ്ങളുടെ ലക്‌ഷ്യം എല്ലാ മത്സരങ്ങളും വിജയിക്കുകയാണ്,” ഗോകുലം കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

“കേരളത്തിന് വേണ്ടി കപ്പ് അടിച്ചു അടുത്ത കൊല്ലം എ എഫ് സി ചാമ്പ്യൻഷിപ്പ് കളിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം. എല്ലാവരും അതിനു വേണ്ടി പ്രയത്നിക്കും,” ഗോകുലം കേരള എഫ് സി കളിക്കാരൻ ഫിലിപ്പ് അഡ്‌ജ പറഞ്ഞു.

Advertisement