ഗോകുലം കേരളയുടെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് നാളെ മുതൽ

ഐ ലീഗ് സീസൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ അവസാന ഒരുക്കവും നടത്തുകയാണ് കേരളത്തിന്റെ ഏക ക്ലബായ ഗോകുലം കേരള. നാളെ ഈ സീസണായുള്ള ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ ഗോകുലം വില്പന ആരംഭിക്കും. നാളെ മുതൽ പേ ടിയം വഴി ഓൺലൈൻ ആയും ഗോകുലത്തിന്റെ സംസ്ഥാനത്ത് ഉടനീളമുള്ള ഓഫീസുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം.

മത്സര ദിവസം സ്റ്റേഡിയത്തിന് പുറത്തും ടിക്കറ്റ് വിൽപ്പനയുണ്ടാകും. നാളെ ജേഴ്സി പ്രകാശനവും ഗോകുലത്തിന്റെ തീം സോംഗ് പ്രകാശനവും നടക്കുന്ന ചടങ്ങിൽ തന്നെ ടിക്കറ്റ് വില്പനയും ഉദ്ഘാടനം ചെയ്യും. മുഴുവൻ ടീമംഗങ്ങളും നാളെ ചടങ്ങിൽ പങ്കെടുക്കും.

ടിക്കറ്റുകളുടെ നിരക്ക്:

East stand gallery – Rs 50
South stand gallery – Rs 50
West stand gallery – Rs 75
North stand gallery – Rs 50
VIP and VVIP – Rs 150

Season tickets

East stand, south stand and north stand – Rs 300

West stand gallery – Rs 500

VIP and VVIP stand – Rs 700

Previous articleടി20യില്‍ കേരള വനിതകളുടെ മിന്നും പ്രകടനം, നാഗലാന്‍ഡിനെ പുറത്താക്കിയത് 28 റണ്‍സിനു
Next articleജയത്തോടെ മലേഷ്യ ടൂർ അവസാനിപ്പിച്ച് ഈസ്റ്റ് ബംഗാൾ