ടി20യില്‍ കേരള വനിതകളുടെ മിന്നും പ്രകടനം, നാഗലാന്‍ഡിനെ പുറത്താക്കിയത് 28 റണ്‍സിനു

വനിത U-19 ടി20 മത്സരത്തില്‍ മിന്നും പ്രകടനവുമായി കേരളം. ഇന്നലെ നടന്ന മത്സരത്തില്‍ 176 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. നാഗലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗലാന്‍ഡിനെ 28 റണ്‍സിനു കേരളം പുറത്താക്കി.

ക്യാപ്റ്റന്‍ ദൃശ്യ(63), സായൂജ്യ സലീലന്‍(53*), ജിസ്ന വി ജോസഫ്(33), മാളവിക സാബു(27) എന്നിവരാണ് കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തത്. സാന്ദ്ര സുരെന്‍ നേടിയ അഞ്ച് വിക്കറ്റുകളാണ് നാഗലാന്‍ഡിന്റെ തകര്‍ച്ച ഉറപ്പാക്കിയത്. 11 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 6 റണ്‍സ് നേടിയ നാഗലാന്‍ഡ് ക്യാപ്റ്റന്‍ എലീനയാണ് ടീമിന്റെ ടോപ് സ്കോറര്‍.

Previous articleയുഎഇയിലേക്ക് ഗുപ്ടില്‍ ഇല്ല
Next articleഗോകുലം കേരളയുടെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് നാളെ മുതൽ